മോട്ടോര്‍ തൊഴിലാളി ദേശീയ പ്രക്ഷോഭം: ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു

കാഞ്ഞങ്ങാട് :പുതുതായി പാസാക്കിയ ഭാരതീയ ന്യായ് സംഹിത നിയമപ്രകാരം കഠിനമായ ജയിലിനും ഹിറ്റ് ആന്റ് റണ്‍ കേസുകള്‍ക്കുള്ള പിഴ ചുമത്തലിനും എതിരെ പ്രതിഷേധം ശക്തമാവുന്നു.അപകടസ്ഥലങ്ങളില്‍ നിന്ന് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടാല്‍ അവര്‍ക്ക് 10 വര്‍ഷം കാരാഗ്രഹ വാസവും 7 ലക്ഷം രൂപ പിഴയും ഉറപ്പിക്കുന്ന നിയമത്തിനെതിരെ മോട്ടോര്‍ തൊഴിലാളികള്‍ ദേശീയ പ്രക്ഷോഭം നടത്താന്‍ ഒരുങ്ങുകയാണ് ഫെബ്രുവരി 16ന് ദേശീയ പ്രക്ഷോഭം നടത്തും.കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്ക് കേരള കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 10ന് തൊഴിലാളി കുടുംബങ്ങളില്‍ പ്രതിഷേധ ജ്വാല തെളിയിക്കും. ഇതിന് മുന്നോടിയായി ഒപ്പ് ശേഖരണത്തിന് തുടക്കം കുറിച്ചു. ഗുഡ്‌സ് ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഒപ്പ് ശേഖരണം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു.അനില്‍കുമാര്‍ കെ. വി. .കിഴക്കുംകര അധ്യക്ഷത വഹിച്ചു.
വി നാരായണന്‍, ബിജു അടോട്ട്, വി. വി. വിജയന്‍ എന്നിവര്‍ സംസാരിച്ചു. പി ബാബു വെള്ളിക്കോത്ത് സ്വാഗതവും വി. നാരായണന്‍ ബങ്കളം നന്ദിയും പറഞ്ഞു.

 

 

Spread the love
error: Content is protected !!