സ്‌കൂട്ടര്‍ ഇടിച്ച് പരിക്കേറ്റ വയോധികന്‍ മരിച്ചു: കല്ലൂരാവിയിലെ എം.കരുണാകരന്‍ ആണ് മരിച്ചത്

കാഞ്ഞങ്ങാട്: സ്‌കൂട്ടര്‍ ഇടിച്ച് ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന വയോധികന്‍ മരിച്ചു. കല്ലൂരാവിയിലെ എം.കരുണാകരന്‍ (70) ആണ് മരിച്ചത്. ജനുവരി 28ന് ഉച്ചയ്ക്ക് 12.30 ന് പാല്‍ വാങ്ങി വീട്ടിലേക്ക് നടന്നു വരുന്നതിനിടെ കല്ലൂരാവി പച്ചപ്പണ്ടാരത്തിനടുത്തുവെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കരുണാകരനെ ആദ്യം കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരത്തെ കണ്ണൂര്‍ ഗ വ. മെഡിക്കല്‍ കോളേജി ലും പ്രവേശിപ്പിക്കുകയായിരുന്നു. ഭാര്യ: പരേതയായ മാധവി. മക്കള്‍: രവിചന്ദ്രന്‍ ( ബി ജെ പി കല്ലൂരാവി ബൂത്ത് പ്രസിഡന്റ്) , നിഷ, ഉഷ. മരുമക്കള്‍: സതി ,ബബീഷ് കൃഷ്ണ ,വിനീഷ് . സഹോദരങ്ങള്‍: ബാലന്‍ ,കണ്ണന്‍ , നന്ദിനി, ഭാരതി ,ഭാനു , യശോദ ,പരേതരായ കുമാരന്‍ ,കുഞ്ഞിരാമന്‍.

 

Spread the love
error: Content is protected !!