നീലേശ്വര: പടന്നക്കാട് കരുവളത്തെ ടി.രാഘവന്‍ (79) അന്തരിച്ചു. പഴയ കാല കോണ്‍ഗ്രസ് നേതാവ് ഹൊസ്ദുര്‍ഗ്ഗ്‌സര്‍വ്വീസ് സഹകരണ ബേങ്ക് മുന്‍ ഡയറക്ടര്‍,എസ് എന്‍ ഡി പി യോഗം ഹൊസ്ദുര്‍ഗ് യുണിയന്‍ സെക്രട്ടറി, ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്രസമിതി അംഗം, ശ്രീനാരായണ സാംസ്‌ക്കാരികസ്റ്റഡി സര്‍ക്കിള്‍ ജില്ല പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഭാര്യ: ടി.ശാന്ത മക്കള്‍: പ്രസാദ് കരുവളം ( ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം,പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസ് കാസര്‍കോട് ജൂനിയര്‍ സൂപ്രണ്ട്) ടി. പ്രമോദ് (കോണ്‍ഗ്രസ് എസ് ജില്ലാ സെക്രട്ടറി), ടി പ്രദീപ് (നീലേശ്വരം ഫിറ്റ്‌നസ് വേള്‍ഡ് ) പ്രസീത ടി ( പുല്ലൂര്‍ പെരിയ പഞ്ചായത്ത് എല്‍ ഡി ക്ലര്‍ക്ക്). മരുമക്കള്‍: എം മധുസൂദനന്‍ (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കാസര്‍കോട്)
കല പി.പി ( സാമുഹ്യ ക്ഷേമ വകുപ്പ് കാസര്‍കോട്), ഷൈബ എം (തൈക്കടപ്പുറം), ടി വി പ്രസീന (എളേരിത്തട്ട്), സഹോദരങ്ങള്‍: മുകുന്ദന്‍ മാഷ്, പരേതരായ കുഞ്ഞിരാമന്‍ മാഷ്, കുഞ്ഞിക്കണ്ണന്‍, ദാമോദരന്‍.
അനുശോചിച്ചു
പടന്നക്കാട്:ഹോസ്ദുര്‍ഗ് സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ ഡയറക്ടര്‍ ശിവഗിരി മഠം ഗുരുധര്‍മ്മ പ്രചരണ സഭ കേന്ദ്ര സമിതി അംഗം ശ്രീനാരായണ സാംസ്‌കാരിക സ്റ്റഡി സര്‍ക്കിള്‍ ജില്ലാ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്ന ടി.രാഘവന്‍ കരുവളത്തിന്റെ ദേഹ വിയോഗത്തില്‍ കോണ്‍ഗ്രസ്(എസ്) കാസര്‍കോട് ജില്ലാ കമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് ടി.വി.വിജയന്‍ ഒളവറ അധ്യക്ഷനായി.കൈ പ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍,ലക്ഷ്മണ ഭട്ട്, കെ.വി.പുരുഷോത്തമന്‍,കെ.ജനാര്‍ദ്ദനന്‍, ജയചന്ദ്രന്‍,രാഘവന്‍ കൂലേരി,എന്‍.സുകുമാരന്‍,കെ.പി.മോഹനന്‍, പി.പി.ശശിധരന്‍, പ്രജോഷ്.ടി, പി.കെ.മദന മോഹനന്‍,ടി.വി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു.