വാഹന പുക പരിശോധന കേന്ദ്രത്തിന് വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ചതായി പരാതി

കാഞ്ഞങ്ങാട്: വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനു വേണ്ടി പൊതുസ്ഥലത്തെ മരം മുറിച്ചതായി പരാതി. അജാനൂര്‍ പഞ്ചായത്തിലെ സെന്റര്‍ ചിത്താരിയില്‍ സംസ്ഥാന പാതയില്‍ ഹിമായത്തുല്‍ ഇസ്ലാം സ്‌കൂളിന് എതിര്‍വശത്തായി പുതുതായി തുടങ്ങുന്ന വാഹന പുക പരിശോധന കേന്ദ്രത്തിനു വേണ്ടിയാണ് കെ എസ് ടി പി പദ്ധതിയുടെ ഭാഗമായി നട്ടു വളര്‍ത്തിയ മരം രാത്രിയില്‍ മുറിച്ചു മാറ്റിയത്. കെട്ടിടത്തിന് മുന്നില്‍ മരമുള്ളത് കാരണം വാഹന പുക പരിശോധന കേന്ദ്രം തുടങ്ങുന്നതിനുള്ള മോട്ടോര്‍ വാഹന വകുപ്പിന് നല്‍കിയ അപേക്ഷ നിരസിച്ചിരുന്നു. ഫെബ്രുവരി ഒന്നാം തീയ്യതി രാത്രിയിലാണ് മരം മുറിച്ചു മാറ്റിയത്.

Spread the love
error: Content is protected !!