ഉദുമ: ടൂറിസത്തിലൂടെ പ്രാദേശിക സാമ്പത്തിക വികസനം, സുസ്ഥിര വികസനം ലക്ഷ്യമിട്ട് ഉദുമ പഞ്ചായത്ത് ബജറ്റ്.
34,08,34,536 രൂപ വരവും 32,45,50,159 രൂപ ചെലവും 1,62,84,377 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡന്റ് കെ വി ബാലകൃഷ്ണന് അവതരിപ്പിച്ചത്.
അനുദിനം വളരുന്ന ബേക്കല്‍ ടൂറിസത്തിന്റെ ഗുണഫലം സാധാരണക്കാര്‍ക്ക് കൂടി അനുഭവഭേദ്യമാകുന്ന തരത്തില്‍ പ്രാദേശിക സാമ്പത്തിക വികസനം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് ഒരു കോടി രൂപയാണ് നീക്കി വെച്ചത്.
ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുളള പദ്ധതികള്‍ക്കാണ് രൂപം നല്‍കിയത്. അടിസ്ഥാന പശ്ചാത്തല സേവന, കാര്‍ഷിക വ്യാവസായിക മേഖലകളിലെ വികസനം സാധ്യമാക്കും. ഭൂപ്രകൃതി, കൃഷി, വ്യവസായം, മൃഗസംരക്ഷണം, ജലസേചനം, സഹകരണം, വിഭവസമാഹരണം, വിദ്യാഭ്യാസം, പൊതുജനാരോഗ്യം, ഗതാഗതം, ഊര്‍ജ്ജം, വനിതാ ശിശുവികസനം, വയോജനക്ഷേമം, പാര്‍പ്പിടം, കലാകായികം, സാംസ്കാരികം, പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസനം, മത്സ്യത്തൊഴിലാളി ക്ഷേമം, വികലാംഗക്ഷേമം, മാലിന്യസംസ്ക്കരണം എന്നിങ്ങനെയുളള സമസ്തമേഖലകളിലെയും സമഗ്രവികസനം നടപ്പിലാക്കും.
പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അധ്യക്ഷയായി. പി കുമാരന് നായര്‍, മധു മുദിയക്കാല്‍, കെ എ മുഹമ്മദലി, എം കെ വിജയന്, ശ്രീധരന് വയലില്‍, കെ ബി എം ഷെരീഫ്, വൈ കൃഷ്ണദാസ്, എ പി ഹരിഹരസുധന്, പാലക്കുന്നില്‍ കുട്ടി, ജംഷിദ് പാലക്കുന്ന്, വിനോദ് മേല്‍പ്പുറം എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി വി അനിഷസ്വാഗതംപറഞ്ഞു.