നീലേശ്വരം – ഇടത്തോട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണം: ബിജെപി

പരപ്പ: വര്‍ഷങ്ങളായി ഇഴഞ്ഞു നീങ്ങുന്നതും ഇതുവരെ പൂര്‍ത്തീകരിക്കാത്തതുമായ നീലേശ്വരം ഇടത്തോട് റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കണമെന്ന് ബിജെപി കിനാനൂര്‍ കരിന്തളം പഞ്ചായത്ത്കമ്മിറ്റി- വെള്ളരിക്കുണ്ട് മണ്ഡലം കോര്‍ കമ്മിറ്റി സംയുക്തയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീലേശ്വരത്തുനിന്നും കിഴക്കന്‍ മലയോരമേഖലയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട മേജര്‍ റോഡിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഒച്ചിഴയുന്നതുപോലെ ഇഴയുകയാണ് . നിലവില്‍ ഈ റോഡില്‍ പലയിടത്തും സാധാരണ ടാര്‍ ചെയ്ത് തടി തപ്പിയിരിക്കുകയാണ് പിഡബ്ല്യു ഡി അധികൃതര്‍. മെക്കാഡം വര്‍ക്ക് ചെയ്യേണ്ട കരാര്‍ വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തുകൊണ്ട് , ജനങ്ങളെ വിഡ്ഢികളാക്കുകയാണ് ബന്ധപ്പെട്ട കോണ്‍ട്രാക്ടറും പി: ഡബ്ല്യു ഡി അധികൃതരുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടി .
പരപ്പയില്‍ നടന്ന യോഗം
പാര്‍ട്ടി സംസ്ഥാന സമിതിയംഗം അഡ്വ. മനോജ് കുമാര്‍ ഉദ് ഘാടനംചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ ബളാല്‍, മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടമാണി, ജനറല്‍ സെക്രട്ടറി കെ കെ വേണുഗോപാല്‍ , ജില്ലാ കമ്മിറ്റി അംഗം പ്രമോദ് വര്‍ണ്ണം, മണ്ഡലം വൈസ് പ്രസിഡന്റ് വി സി പത്മനാഭന്‍,
രഞ്ജിത്ത് വരയില്‍, എന്‍.കെ രാഹുല്‍
തുടങ്ങിയവര്‍ സംസാരിച്ചു . പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി മധു വട്ടിപ്പുന്ന സ്വാഗതവും സെക്രട്ടറി സി കെ സുകുമാരന്‍ നന്ദിയും പറഞ്ഞു.

 

Spread the love
error: Content is protected !!