തൃക്കരിപ്പൂര്‍: കീമോ ചികിത്സയുടെ ഭാഗമായി നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കുന്നതിനു വേണ്ടി സഹായിക്കാന്‍ മുടി മുറിച്ച് ദാനം ചെയ്ത് വിദ്യാര്‍ഥിനി മാതൃകയായിരിക്കുകയാണ്.രോഗികളുടെ വിഷമം മനസ്സിലാക്കിയ അനുശ്രീ നീട്ടി വളര്‍ത്തിയ മുടി ദാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് ബ്ലഡ് ഡോണേഴ്‌സ് കേരളയുടെ ജില്ലാ ഭാരവാഹികളെ അറിയിക്കുകയായിരുന്നു.
ഇളംമ്പച്ചി ഗവ: സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിനിയാണ് അനുശ്രീ, തൃക്കരിപ്പൂരില്‍ വെച്ച് നടന്ന ബ്ലഡ് ഡോണേഷന്‍ ക്യാമ്പില്‍ വെച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള കാസര്‍ഗോഡ് ജില്ലാ കോര്‍ഡിനേറ്റര്‍ ഷെരീഫ് മാടാപ്പുറം മുടി ഏറ്റുവാങ്ങി
മനോജ്തൃക്കരിപ്പൂര്‍,ഗംഗന്‍ തൃക്കരിപ്പൂര്‍,നിഷാമനോജ്,സമീര്‍ കൊച്ചന്‍,ഇല്ലുബായി, എന്നിവര്‍പങ്കെടുത്തു