കിനാനൂര്‍ – കരിന്തളം പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടിയില്‍ നിന്ന് വന്നിട്ടുള്ളവര്‍ക്ക് സ്വീകരണം നല്‍കും: സംഘാടക സമിതി രൂപീകരിച്ചു

പരപ്പ: കിനാനൂര്‍ കരിന്തളം പഞ്ചായത്തില്‍ വിവിധ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ നിന്നും ബിജെപിയിലേക്ക് കടന്നു വന്നിട്ടുള്ളവര്‍ക്ക് സ്വീകരണമൊരുക്കുന്നതിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ കെ നാരായണന്‍, പരപ്പയിലെ സി പി എം നേതാവ് ചന്ദ്രന്‍ പൈക്ക എന്നിവര്‍ക്കും അതോടൊപ്പം സംഘ പ്രസ്ഥാനങ്ങളിലേക്ക് കടന്നു വരുന്ന നിരവധി പേര്‍ക്കുമായിട്ടാണ് സ്വീകരണമൊരുക്കുന്നത്. കരിന്തളം തോളേനിയില്‍ ചേര്‍ന്ന സംഘാടക സമിതിയോഗത്തില്‍ , സംഘപ്രസ്ഥാനങ്ങളുടെ മുതിര്‍ന്ന നേതാവ് കെ രാധാകൃഷ്ണന്‍ അധ്യക്ഷനായി. ബി ജെ പി സംസ്ഥാന സമിതി അംഗവും സ്റ്റേറ്റ് ലീഗല്‍ സെല്‍ കോ ഓര്‍ഡിനേറ്ററുമായ അഡ്വ.മനോജ്കുമാര്‍ ഉദ് ഘാടനം ചെയ്തു. ബി ജെ പി ജില്ലാ കമ്മിറ്റിഅംഗം അഡ്വ. കെ രാജഗോപാല്‍, പ്രമോദ് വര്‍ണ്ണം , വി സി പത്മനാഭന്‍എന്നിവര്‍ സംസാരിച്ചു .രാഷ്ട്രീയ സ്വയം സേവകസംഘം ജില്ലാ കാര്യകര്‍ത്താവ് ഹരീഷ്‌കുമ്പളപ്പള്ളി കാര്യങ്ങള്‍ വിശഭീകരിച്ചു. ബി ജെ പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എസ് കെ ചന്ദ്രന്‍ സ്വാഗതവും ജനറല്‍ സെക്രട്ടറി മധു വട്ടിപ്പുന്ന നന്ദിയുംപറഞ്ഞു.
സംഘാടകസമിതി ഭാരവാഹികള്‍:
അഡ്വ. കെ രാജഗോപാല്‍- (ചെയര്‍മാന്‍) ,
കെ വി ഭാസ്‌കരന്‍ പയ്യങ്കുളം , എവി ദാമോദരന്‍ കരിന്തളം, പ്രമോദ് വര്‍ണ്ണം , ചന്ദ്രാവതി മേലത്ത്
(വൈസ് ചെയര്‍മാന്‍മാര്‍) ,
എസ് കെ ചന്ദ്രന്‍
(ജനറല്‍ കണ്‍വീനര്‍), മധു വട്ടിപ്പുന്ന , സി കെ സുകുമാരന്‍, സുഗതന്‍ പണിക്കര്‍, രഞ്ജിത്ത് വരയില്‍, പ്രകാശന്‍ കുമ്പളപ്പള്ളി, ഇന്ദുലേഖ കരിന്തളം
(കണ്‍വീനര്‍മാര്‍) ,
വി സി പത്മനാഭന്‍(ട്രഷറര്‍).

Spread the love
error: Content is protected !!