ഫിംഗര്‍ സ്‌നാപില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടി നാടിന്റെ അഭിമാനമായിമാറിയ മണികണ്ഠന് മുളിയാര്‍ ബാലഗോകുലത്തിന്റെ ആദരവ്

ബോവിക്കാനം : ഫിംഗര്‍ സ്‌നാപില്‍ വേള്‍ഡ് ബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയ മണികണ്ഠനെ മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു ബോവിക്കാനം കേശവ സ്മൃതി മന്ദിരത്തില്‍ നടന്ന അനുമോദന പരിപാടിയില്‍ മുളിയാര്‍ബാലഗോകുലം പ്രസിഡന്റ് പ്രസാദ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി രഞ്ജിത്ത് അമ്മംഗോഡ്, വൈസ് പ്രസിഡന്റ് ബാലകൃഷ്ണന്‍ കോട്ടൂര്‍,സെക്രട്ടറി മനോജ് ചേടിക്കാല്‍, ജയകൃഷ്ണന്‍ മാസ്റ്റര്‍, മധുസൂധനന്‍ ചിപ്ലിക്കയ എന്നിവര്‍ സംസാരിച്ചു. മുളിയാര്‍ പഞ്ചായത്തിലെ കോട്ടൂര്‍ സ്വദേശിയായ മണികണ്ഠന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലെ എം. എ. കന്നഡ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. മണികണ്ഠന്‍ ഫിംഗര്‍ സ്‌നാപില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ നേരത്തെ ഇടംനേടിയിരുന്നു.

Spread the love
error: Content is protected !!