കാഞ്ഞങ്ങാട്: ലാഭവിഹിതം വാഗ്ദാനം ചെയ്ത് വീട്ടമ്മയില്‍ നിന്ന് 28 ലക്ഷം രൂപതട്ടിയെടുത്ത സംഭവത്തില്‍
യുവതിക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ആവിക്കരയിലെ ജുസൈന മന്‍സിലിലെ സുബൈറിന്റെ ഭാര്യ കുഞ്ഞായിസുവിന്റെ പരാതിയില്‍ ആവിക്കര എ.കെ.ജി ക്ലബ്ബിന് സമീപം താമസിക്കുന്ന നസീമക്കെതിരെ വഞ്ചനാകുറ്റത്തിന് പോലീസ് കേ സെടുത്തത്. 2021 ഏപ്രില്‍ മാസം മുതല്‍ 2022 ഏപ്രില്‍ മാസം വരെയുള്ള കാലയളവില്‍ ലാഭവിഹിതം വാഗ്ദാനം നല്‍കി നസീമ കുഞ്ഞായിസു വില്‍ നിന്നും 28 ലക്ഷത്തോളം രൂപ വാങ്ങുകയായിരുന്നു. പിന്നീട് ലാഭവിഹിതമോ കൈ പ്പറ്റിയ പണമോ തിരിച്ചുനല്‍ കിയില്ലത്രെ. ഇതേതുടര്‍ന്ന് കു ഞ്ഞായിസ മുഖ്യമന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.