കാസര്‍കോട് : ഈ ഗ്രാന്റും സ്‌കോളര്‍ഷിപ്പും ഒരു വര്‍ഷത്തോളമായി മുടങ്ങിയത് മൂലം സംസ്ഥാനത്തെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ വളരെ പ്രതിസന്ധിയില്ലാണെന്ന് പി.എസ്.യു സംസ്ഥാന ട്രഷറര്‍ നാസിം ചാനടുക്കം. സ്‌കോളര്‍ഷിപ്പിനായുള്ള തുക കഴിഞ്ഞ കാല സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തിയിട്ടും അത് ഇതുവരേക്കും നല്‍കാന്‍ സര്‍ക്കാറിന് കഴിഞ്ഞിട്ടില്ലെന്നത് പിന്നോക്ക വിഭാഗ വിദ്യാര്‍ത്ഥികളോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചനയാണെന്നും.അര്‍ഹതപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ആ തുക നല്‍കാനുള്ള ആര്‍ജ്ജവമെങ്കിലും സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയവുമായി ബന്ധപ്പെട്ട് പിന്നോക്ക വിഭാഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന് കത്തയച്ചതായും. മന്ത്രി ഉടന്‍ ഈ വിഷയത്തില്‍ ഇടപ്പെടുമെന്ന് കരുതുന്നതായും. അല്ലാത്ത പക്ഷം ശക്തമായ സമരങ്ങള്‍ക്ക് പി.എസ്.യു നേതൃത്വം നല്‍കുമെന്നും അദ്ദേഹംവ്യക്തമാക്കി.