പാറപ്പള്ളിയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നു: സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞഹമ്മദ് ഹാജി

അമ്പലത്തറ: പാറപ്പള്ളിയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചു വരുന്നതായും ഈ ചൈതന്യവും സൗഹാര്‍ദ്ദവുംഎന്നന്നും നിലനില്‍ക്കട്ടെയെന്നും കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി പറഞ്ഞു. മറ്റ് പ്രദേശങ്ങളില്‍ കാണുന്നതിനേക്കാള്‍ ജാതി മതത്തിന്റെ അതിര്‍വരമ്പുകള്‍ ഇല്ലാതെ എല്ലാവരും ഒരുപോലെ സന്ദര്‍ശനം നടത്തുന്ന പാറപ്പള്ളി മഖാം മാത്യകയാണ് അദ്ദേഹം തുടന്ന് പറഞ്ഞു. കഴിഞ്ഞഅഞ്ച് ദിവസമായി നടന്ന് വരുന്നപാറപ്പള്ളി മഖാം ഉറൂസിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉറൂസ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ ഖാലിദ് പാറപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.
പാറപ്പള്ളി ജമാ അത്ത്അബുദാബി – അല്‍ ഐന്‍ കമ്മിറ്റി ജമാഅത്തിന് വേണ്ടിനിര്‍മ്മിച്ച ഷോപ്പിംഗ് കോപ്ലക്‌സിന്റെ താക്കോല്‍ ജമാഅത്ത്പ്രസിഡണ്ട് എം ഹസൈനാര്‍ ഹാജി പറക്കളായിക്ക് ചടങ്ങില്‍ വെച്ച് കൈമാറി.
പാറപ്പള്ളി ജമാഅത്തിന്റെ കീഴിലുള്ള മൂന്നാം മൈല്‍ മസ്ജിദിന് വേണ്ടി സൗജന്യമായി സ്ഥലം നല്‍കിയ ചിത്താരി കുഞ്ഞബ്ദുല്ല ഹാജി, ബില്‍ഡിംഗ് കോണ്‍ണ്ടക്ടര്‍ ഗംഗാധരന്‍ നായര്‍കല്യോട്ട്, വിവിധ മേഖലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യര്‍ത്ഥികളെയും ആദരിക്കുകയും അനുമോധിക്കുകയും ചെയ്തു. പാറപ്പള്ളി മുദരിസ് മുനീര്‍ ഫൈസി ഇര്‍ഫാനി ആമുഖപ്രഭാഷണവും നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തി കാഞ്ഞങ്ങാട് സംയുക്ത ജമാത്ത്‌സെക്രട്ടറി കെ കെ അബ്ദുറഹ്‌മാന്‍ പാണത്തൂര്‍, ഹാജി അബൂബക്കര്‍ മാസ്റ്റര്‍, ബി വിഹമീദ് ,എം കെ ഹസൈനാര്‍ കുണ്ടടുക്കംഎന്നിവര്‍ സംസാരിച്ചു. പാറപ്പള്ളി മഖാം ഉറൂസിനോടനുബന്ധിച്ച് സംഘടിപ്പിച്ച ഉത്തര മേഖല ദഫ്മത്സരത്തില്‍ അഹ്‌സനിയ്യ ദഫ് സംഘം സിയാറത്തുംകരഒന്നാം സ്ഥാനവും, റിഫാഹിയ്യ ദഫ് സംഘം തൈക്കടവ് രണ്ടാം സ്ഥാനവും, ഫ്രൈഡേ ദഫ്‌സംഘം തൈക്കടപ്പുറം മൂന്നാം സ്ഥാനവുംകരസ്ഥമാക്കി. വിജയികള്‍ക്കുള്ള ട്രോഫികളും കേഷ് അവാര്‍ഡുകളും ജമായത്ത് ട്രഷറര്‍ സ്വാലിഹ് വൈറ്റ്ഹൗസ് ഉറൂസ് ആഘോഷ കമ്മിറ്റി വൈസ് ചെയര്‍മാന്‍മാരായ കെ എം ഹംസ ഹാജി, ഉസ്മാന്‍ പാറപ്പള്ളി, പാറപ്പള്ളി ജമാഅത്ത് ഒഡിറ്റര്‍ നൗഷാദ് കാസിം എന്നിവര്‍ സമാപന സമ്മേളന ചടങ്ങില്‍ വച്ച്വിതരണംചെയ്തു.

Spread the love
error: Content is protected !!