വ്യാപാര സംരക്ഷണ യാത്ര: 13 ന് സംസ്ഥാനത്ത് കടമുടക്കം

കാഞ്ഞങ്ങാട് : ചെറുകിട വ്യാപാര മേഖലയെ സംരക്ഷിക്കണമെന്ന് ആവശ്യപ്പട്ട് രാജു അപ്സര
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നയിക്കുന്ന വ്യാപാര സംരക്ഷണ യാത്ര ഫെബ്രുവരി 13തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ വ്യപാര പ്രതിഷേധ സംഗമത്തോടെ സമാപിക്കും. ഇതിന്റെ ഭാഗമായി 13-ന് സംസ്ഥാനത്ത് കടകള്‍ അടച്ച് പണി മുടക്കും. 5 ലക്ഷം വ്യാപാരികള്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.
അന്നേ ദിവസം കാസര്‍കോട് ജില്ലയിലെ മുഴുവന്‍ സിമെന്റ് ഗോഡൗണുകളും കടകളും അടച്ചിടുന്നതായിരിക്കു മെന്ന് കേരള സിമെന്റ് ഡീലേഴ്സ് അസോസി യേഷന്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുള്ള ഷാഫി പെരിയഅറിയിച്ചു.

Spread the love
error: Content is protected !!