ഹിന്ദുക്കളിലെ ധര്‍മ്മാപചയത്തിന് കാരണം സ്വാധ്യായത്തിന്റെ അഭാവം

കാഞ്ഞങ്ങാട്: അപചയം ബാധിച്ച സമാജത്തെ രക്ഷിക്കാന്‍ സനാതന ധര്‍മ്മമൂല്യങ്ങള്‍ ഉള്‍ക്കൊള്ളന്ന സ്വാധ്യായത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു എന്ന് പ്രസിദ്ധ പൂരക്കളി മറുത്തുകളി ആചാര്യന്‍ പി. ദാമോദരന്‍ പണിക്കര്‍ അഭിപ്രായപെട്ടു. സനാതന ധര്‍മ്മപാഠശാലയുടെ കാസര്‍കോട് ജില്ലാ കുടുംബ സംഗമം കാഞ്ഞ ങ്ങാട് വിവേകാനന്ദസ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഗരുദത്ത് റാവു അധ്യക്ഷതവഹിച്ചു. സനാതന ധര്‍മ്മപാഠശാല ഉത്തരമേഖലാ കണ്‍വീനര്‍ പ്രസന്നന്‍ പ്രണവം പാഠശാലയുടെ ‘വിഷന്‍ 2024 ‘ക്കുറിച്ച് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ശ്രീകുമാരന്‍ സ്വാഗതവും ട്രഷറര്‍ സരസ്വതി നന്ദിയുംപറഞ്ഞു.

 

Spread the love
error: Content is protected !!