ജീവന്‍ രക്ഷിച്ച ബസ് ജീവനക്കാര്‍ക്ക് സ്വീകരണം നല്‍കി പടന്നക്കാട്ടെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും

കാഞ്ഞങ്ങാട്: പടന്നക്കാട് നിന്നും ബസില്‍ കയറിയ അബ്ദുള്‍ അസീസിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ തങ്ങളുടെ ബസിന്റെ സമയവും മറ്റ് സാങ്കേതിക പ്രയാസങ്ങളൊക്കെ മാറ്റിവച്ച് കൃത്യസമയത്ത് ജില്ലാ ആശുപത്രിയിലേക്ക് ബസില്‍ തന്നെ എത്തിക്കുകയും അസീസിന്റെ ജീവന്‍ രക്ഷിക്കുന്നതിന് മാതൃകാപരമായ ഇടപെടല്‍ നടത്തിയ ഫീനിക്സ് ബസ് ജീവനക്കാരായ അനില്‍, ശ്രീനിവാസന്‍ എന്നിവര്‍ക്ക് സ്വീകരണം നല്‍കി പടന്നക്കാട്ടെ ഓട്ടോ തൊഴിലാളികളും നാട്ടുകാരും. പടന്നക്കാട് ഓട്ടോ സ്റ്റാന്റില്‍ നടന്ന ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ബില്‍ടെക് അബ്ദുള്ള, വാര്‍ഡ് കൗണ്‍സിലര്‍ ഹസീന റസാഖ് എന്നിവര്‍ ഉപഹാരം നല്‍കി ആദരിച്ചു. ഇ കെ കെ പടന്നക്കാട്, റസാഖ് തായിലക്കണ്ടി, ഖാലിദ് പടന്നക്കാട്, ഇര്‍ഷാദ് പി, രഘു കുറുന്തൂര്‍, അബ്ദുല്ല പടന്നക്കാട്, ഒ വി ബാബു, കെ വേണു, അസീസ് കളത്താലി, ബാബു ചിറ്റൈയ്, പി വി ബഷീര്‍, കുമാരന്‍ ഞാണിക്കടവ്, ശശി ഒഴിഞ്ഞവളപ്പ്, നസീമ മുഹമ്മദ്, റംല കടവത്ത് എന്നിവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!