എന്‍ഡോസള്‍ഫാന്‍: കേരള സര്‍ക്കാര്‍ കോടതിയെ സമീപിക്കണം. ഡോ : ഡി. സുരേന്ദ്രനാഥ്

കാഞ്ഞങ്ങാട്:എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ധനസഹായം കമ്പനിയില്‍ നിന്നും ഈടാക്കുന്നതിന് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഡോ : ഡി. സുരേന്ദ്രനാഥ് ആവശ്യപ്പെട്ടു.
പട്ടികയില്‍ നിന്നും ഒഴിവാക്കിയ 1031 ദുരിത ബാധിതരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷന് മുമ്പില്‍ നടക്കുന്ന അനിശ്ചിതകാല സമരത്തിന്റെ ആറാം നാള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ: സുരേന്ദ്രനാഥ് .
സാധാരണ മനുഷ്യജീവിതത്തിനു വേണ്ടി അമ്മമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സഹന സമരത്തെ പരാജയപ്പെടുത്താനാവില്ലെന്ന് അദേഹം കൂട്ടിച്ചേര്‍ത്തു.
സി.എച്ച്. ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു.
മുഹമ്മ അസ്ലം, നാരായണന്‍ അയ്യങ്കാവ്, മുഹമ്മദ് ഇച്ചിലിങ്കാല്‍ , മേരി സുരേന്ദ്രനാഥ്, വി.കെ. ദിവാകരന്‍, നൂറുദീന്‍ പടന്ന, ഇഖ്ബാല്‍ ചെര്‍ക്കള, കരീം മാസ്റ്റര്‍, ഷാഫി മധുര്‍ എന്നിവര്‍ സംസാരിച്ചു.
പി.ഷൈനി സ്വാഗതവും, പ്രമീള ചന്ദ്രന്‍ നന്ദിയും പറഞ്ഞു.
രവീന്ദ്രനാഥ ടാഗോര്‍ പീസ് ഓര്‍ഗനൈസേഷന്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു.

Spread the love
error: Content is protected !!