കോട്ടിക്കുളം :ചരിത്ര പ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസ് വേദിയില്‍ മലപ്പുറം പെരി ന്തല്‍മണ്ണ എസ്ഐയും പ്രശസ്ത ലഹരി വിരുദ്ധ മോട്ടിവേറ്ററുമായ ഫിലിപ്പ് മമ്പാടും,അകമ്പാടം കെഎസ്ഇബി ഓഫീസ് ജീവനക്കാരനായ എടവണ്ണ ചാത്തന്നൂര്‍ സ്വദേശി മഹേഷ് ചിത്രവര്‍ണ്ണവും ചേര്‍ന്ന് വാക്കും വരയും കൂട്ടിചേര്‍ത്ത് ‘തിരിച്ചറിവ് 2024’ അവതരിപ്പിച്ചു.
യുവതലമുറയിലേക്ക് ലഹരി കുത്തിവെക്കുന്ന ലഹരി മാഫിയയുടെ രീതി ശാസ്ത്രം വരയിലൂടെയും വാക്കുകളിലൂടെയും ഫിലിപ്പ് മമ്പാടും മഹേഷ് ചിത്രവര്‍ണ്ണവും ശാസ്ത്രീ യമായി അവതരിപ്പിച്ചു.
അബ്ദാജി തങ്ങള്‍ നഗറി ലെ കെഎംജെ ദുബൈ വേദിയില്‍ നടന്ന പരിപാടി സംഘാടക സമിതി ചെയര്മാന് കാപ്പില്‍ മുഹമ്മദ് പാഷ ഹാജി ഉദ്ഘാടനം ചെയ്തു.ജനറല്‍ സെക്രട്ടറി ഷജീഷ് ജിന്ന അധ്യക്ഷത വഹിച്ചു.അന്‍സാരി കെ മജീദ് സ്വാഗതം പറഞ്ഞു.
ഹസ്സന് പള്ളിക്കാല്‍,റഷീദ് കാപ്പില്‍,ഇസ്മായില്‍ പള്ളിക്കാല്‍, കോട്ടിക്കുളം മുസ് ലിം ജമാഅത്ത് ചീഫ് ഇമാം അബ്ദുല്‍ അസീസ് അഷ്റഫി, മുദരീസ് സൈതലി ലത്തീഫി, അബ്ദുല്‍ ഖാദര്‍ കോട്ടപ്പാറ,അബൂബക്കര്‍ കോട്ടിക്കുളം തുടങ്ങിയവര്‍ സംബന്ധിച്ചു.
[സാമൂഹ്യ നന്മ മാത്രം ഉദ്ദേശിച്ചു കൊണ്ടാണ് രണ്ട് സര്‍ക്കാര്‍ ജീവനക്കാര്‍ ഒരുമിച്ച് 17 വര്‍ഷത്തോളമായി കേരളത്തിലും രാജ്യ ത്തിനും,പുറത്തുമായി ലഹരിക്കെതിരെ വാക്കും വരയുമായ് ‘തിരിച്ചറിവ് ‘ 24’ നടത്തുന്നത്.
രണ്ടു പേരും ഒരു മനസ്സോടെ ലഹരിക്കെതിരെ നടത്തുന്ന ബോധവല് ക്കരണത്തിന്റെ
3035- ആ മത്തെ വേദിയായിരുന്നു കോട്ടിക്കുളത്തെത്.
ഇവരുടെ പ്രവര്‍ത്തന ത്തിന്റെ ഫലമായി 754 ഓളം പേരെ ലഹരിയില്‍ നിന്നും മോചിപ്പിക്കുവാന്‍ കഴിഞ്ഞു.
ജീവിതാനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇരുവരും ലഹരിക്കെതിരെ പോരാടാന്‍ കര്‍മ്മരംഗത്തിറങ്ങി യത്.
ഫിലിപ്പ് മമ്പാട് എന്ന പോലീ സ് ഓഫീസര്‍ തന്റെ വാക്കു കള്‍ കൊണ്ട് ജനഹൃദയങ്ങ ളില്‍ എത്തുമ്പോള്‍
മഹേഷ് ചിത്രവര്‍ണ്ണം എന്ന കെഎസ്ഇബി ജീവനക്കാരന് തന്റെ ജന്മസിദ്ധമായ കഴിവായ ചിത്രരചന സമൂഹത്തിന്റെ നന്മക്കുവേണ്ടി ഉപയോഗിക്കുന്നു.
സംസ്ഥാന സര്‍ക്കാറിന്റേ തടക്കം ഒട്ടനവധി പുരസ് കാരങ്ങള്‍ ഇരുവരെയും തേടിയെത്തിയിട്ടുണ്ട്