കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന എംഡിഎംയുമായി യുവാവ് അറസ്റ്റില്‍

രാജപുരം: കാറില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന മയക്കുമരുന്നായ എംഡിഎംയുമായി യുവാവ് അറസ്റ്റില്‍ .കൂടെയുണ്ടായിരുന്ന ആള്‍ പോലീസിനെ കണ്ട് കാറില്‍ നിന്നും ഇറങ്ങിഓടി രക്ഷപ്പെട്ടു.
രാവണീശ്വരം കൊട്ടിലങ്ങാട് സ്വദേശി സി. കെ. റഷീദ് (34) ആണ് രാജപുരം പോലീസിന്റെ പിടിയിലായത്. കൂടെയുണ്ടായിരുന്ന സമീര്‍ ഓടി രക്ഷപ്പെട്ടത്.

3.410 ഗ്രാം എം.ഡി. എം .എ കാറില്‍ നിന്നും കണ്ടെടുത്തു. ആള്‍ട്ടോ കാറില്‍ പാണത്തൂര്‍ ഭാഗത്തുനിന്നും രാജപുരം ഭാഗത്തേക്ക് വരികയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് സംഭവം. റഷീദിനെ ചോദ്യം ചെയ്യുകയും കാര്‍ പരിശോധിച്ചപ്പോള്‍ കവറില്‍ സൂക്ഷിച്ച് സീറ്റിന് മുകളില്‍ എം.ഡി. എം എ കണ്ടെത്തുകയുമായായിരുന്നു. രാജപുരം പോലീസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍ കെ കാളിദാസന്‍ , എസ്. ഐ രഘുനാഥ്, സി പി ഒ വിജിത്ത് ,ഡ്രൈവര്‍ വിനോദ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് മയക്കുമരുന്ന്പിടികൂടിയത്.

Spread the love
error: Content is protected !!