കാഞ്ഞങ്ങാട് :ഉദര സംബന്ധമായ ഗുരുതര രോഗം ബാധിച്ചു മംഗലാപുരം കെഎംസിസി ആശുപത്രിയില്‍ ചികിത്സയിലുള്ള ശില്പ, ചിത്ര കലാകാരനായ വാഴുന്നോറൊടി മേനിക്കോട്ടെ എം. പി.മധുവിന്റെ ചികിത്സായ്ക്കായി നാട് ഒരുമിക്കുന്നു . വാഴുന്നൊറോടി സ്വരലയ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ നടന്ന ചികിത്സാ സഹായ കമ്മിറ്റി രൂപീകരണം കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ പി വി മോഹനന്‍ അധ്യക്ഷം വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍മാരായ പള്ളിക്കൈ രാധാകൃഷ്ണന്‍, എന്‍ വി രാജന്‍, പൊതു പ്രവര്‍ത്തകരായ സി കെ വത്സലന്‍, സുകുമാരന്‍ മണ്ഡലം, സുരേശന്‍ മോനാച്ച, അനില്‍ വാഴുന്നോറൊടി എന്നിവര്‍ സംസാരിച്ചു. സ്വരലയ പ്രസിഡന്റ് രഞ്ജിത്ത് പി വി സ്വാഗതവും പി കെ മനോഹരന്‍ നന്ദിയും പറഞ്ഞു. ആദ്യ ഫണ്ട് എം പി മണികണ്ഠന്‍ മേനിക്കൊട്ടില്‍ നിന്നും ഏറ്റുവാങ്ങി. കമ്മിറ്റി ഭാരവാഹികളായി പി വി മോഹനന്‍ (ചെയര്‍മാന്‍ ),എന്‍ വി രാജന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍ ),അനില്‍ വാഴു ന്നൊറോടി (കണ്‍വീനര്‍ ), ഇ വി മുരളീധരന്‍ (ട്രഷറര്‍ ) എന്നിവരെ തെരെഞ്ഞെടുത്തു.
ശില്പ, ചിത്ര കലാകാരനായ വാഴുന്നോറൊടി മേനിക്കോട്ടെ എം. പി.മധുവിന്റെ ചികിത്സയ്ക്കായി നാട് ഒരുമിക്കുന്നു
