കാഞ്ഞങ്ങാട്: കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തില്‍ ഫെബ്രുവരി 18 മുതല്‍ 22 വരെ നടത്തപ്പെടുന്ന പുന:പ്രതിഷ്ഠാ കളിയാട്ട മഹോത്സവത്തിന്റെ പ്രചരണാര്‍ത്ഥം ആഘോഷ കമ്മിറ്റി തയ്യാറാക്കിയ ‘ തലപ്പാളി” മഹോത്സവ സപ്ലിമെന്റ് കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍ പേഴ്‌സണ്‍ കെ.വി.സുജാത ടീച്ചര്‍ പ്രകാശനം ചെയ്തു. ആഘോഷ കമ്മിറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ പി.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ കെ.ബാബുരാജന്‍ ആദ്യ പ്രതി ഏറ്റു വാങ്ങി. എ.ശ്രീകുമാര്‍, സി.രാധാകൃഷ്ണന്‍ നായര്‍,എം.നാരായണന്‍, ബാലന്‍ ചെട്ടിയാര്‍ വീട്, ഡോ.വിനോദ് കുമാര്‍,വേണുഗോപാലന്‍പത്തായപ്പുര,എ.നാരായണന്‍, എച്ച്.പി.ഭാസ്‌കര ഹെഗ്‌ഡെ, കെ.ഗോപി കവ്വായി, എച്ച്.പി.ഉഷ, ലക്ഷ്മണന്‍ മടയന്‍, എന്‍.ഗംഗാധരന്‍, എന്‍.പ്രമീള,എച്ച്.പി.നളിനി,ഗോപാല ഹെഗ്‌ഡെ, പുഷ്പ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ദേവാലയത്തില്‍ നടത്തിയ അഷ്ട മംഗല്യ ദേവ പ്രശ്‌നത്തെ തുടര്‍ന്നാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി വിവിധ താന്ത്രിക കര്‍മ്മങ്ങളും കലാ സാംസ്‌കാരിക പരിപാടികളും തെയ്യക്കോലങ്ങളും അരങ്ങേറും