കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടറായി എംപി ആസാദ് ചുമതലയേറ്റു.കോഴിക്കോട് സ്വദേശിയാണ്. ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടറായിരുന്ന കെ.പി.ഷൈനിനെ തളിപ്പറമ്പിലേക്ക് സ്ഥലംമാറ്റിയതിനെ തുടര്‍ന്നാണ് പാനൂര്‍ സ്റ്റേഷനിലെ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നആസാദിനെ ഹൊസ്ദുര്‍ഗില്‍ നിയമിച്ചത്. 2023 ല്‍ മികച്ച സേവനത്തിനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ അംഗീകാരം ലഭിച്ചിട്ടുണ്ട്.