മരം മുറിക്കുന്നതിനിടയില്‍ മരക്കഷണം ദേഹത്ത് വീണ് തൊഴിലാളി മരിച്ചു: ഇരിയ മണ്ടേങ്ങാനത്തെ കെ.മാധവന്‍ ആണ് മരിച്ചത്

ഇരിയ :മരം മുറിക്കുന്നതിനിടയില്‍ മരക്കഷണം ദേഹത്ത് വീണ് പരിക്കേറ്റ് ടിമ്പര്‍ തൊഴിലാളി മരിച്ചു. ഇരിയ മണ്ടേങ്ങാനത്തെ കെ.മാധവന്‍ (40) ആണ് മരിച്ചത്. ശനിയാഴ്ച പൊടവടുക്കം പുതിയ കണ്ടത്ത് മരം മുറിക്കുന്നതിനിടയിലാണ് അപകടം. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലാലൂര്‍ വലിയ കടവ് കാനത്തില്‍ കിന്നി ,മീനാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ:
രുഗ്മിണി. മക്കള്‍: ദിയ മാധവന്‍,(ഇരിയ ഗവ. ഹൈസ്‌കൂളിലെ ആറാം തരം വിദ്യാര്‍ത്ഥിനി),
ദീക്ഷിത് മാധവന്‍ (പ്രീ പ്രൈമറി വിദ്യാര്‍ത്ഥി ) സഹോദരങ്ങള്‍:
ശ്രീജ(സഹോദരി)

Spread the love
error: Content is protected !!