സമരാഗ്‌നി : വിളംബര ജാഥ നടത്തി; മഡിയന്‍ ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം. വി. അരവിന്ദാക്ഷന്‍ നായര്‍ ഫ്‌ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു

അജാനൂര്‍ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഫാസിസ്റ്റ് നയങ്ങള്‍ക്കും, വിലക്കയറ്റം, അഴിമതി, ധൂര്‍ത്ത്, ക്രമസമാധാന തകര്‍ച്ച എന്നിവയക്കെതിരെ കെപിപിസിസി പ്രസിഡണ്ട് കെ. സുധാകരന്‍ എം. പി യും പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും നയിക്കുന്ന സമരാഗ്‌നി ജനകീയ പ്രക്ഷോഭ യാത്രയുടെ മുന്നോടിയായി അജാനൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വിളംബര ഘോഷയാത്ര നടത്തി.

മഡിയന്‍ ജങ്ക്ഷനില്‍ നിന്ന് ആരംഭിച്ച യാത്ര കാഞ്ഞങ്ങാട് മുന്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എം. വി. അരവിന്ദാക്ഷന്‍ നായര്‍ ഫ്‌ലാഗ് ഓഫ് നടത്തി ഉദ്ഘാടനം ചെയ്തു. പ്രക്ഷോഭ യാത്രയുടെ മണ്ഡലം സംഘാടക സമിതി ചെയര്‍മാന്‍ വി. വി. നിഷാന്ത് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി കണ്‍വീനര്‍ എക്കാല്‍ കുഞ്ഞിരാമന്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, സി. എം. പി. നേതാവ് കൃഷ്ണന്‍ താനത്തിങ്കാല്‍, ദളിത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി കെ. പി. മോഹനന്‍ ബ്ലോക്ക് ഭാരവാഹികളായ പി. ബാലകൃഷ്ണന്‍, സതീശന്‍ പരക്കാട്ടില്‍, ശ്രീനിവാസന്‍ മഡിയന്‍, രവീന്ദ്രന്‍ കടപ്പുറം, എക്കാല്‍ നാരായണന്‍, മൂലക്കണ്ടം നാരായണന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

വാദ്യഘോഷങ്ങളോടെ നടന്ന വര്‍ണ്ണഷബളാഭമായ വിളംബര ഘോഷയാത്രയ്ക്ക് മണ്ഡലം ഭാരവാഹികളായ രാജീവന്‍ വെള്ളിക്കോത്ത്, കുഞ്ഞികൃഷ്ണന്‍,മുന്‍ യൂത്ത് കോണ്ഗ്രസ് മണ്ഡലം പ്രസിഡണ്ട് ഉമേശന്‍ കാട്ടുകുളങ്ങര, പി. വി. ബാലകൃഷ്ണന്‍, സി. കെ. ഭാസ്‌കരന്‍, രാധാകൃഷ്ണന്‍, പ്രഭാകരന്‍. കെ. വി,രമ വെള്ളിക്കൊത്ത്,സി ന്ധു ബാബു,വിമല കുഞ്ഞികൃഷ്ണന്‍, ഉഷ എന്നിവര്‍ നേതൃത്വം നല്‍കി. ജാഥ തെക്കേപ്പുറംസമാപിച്ചു.

Spread the love
error: Content is protected !!