അമ്പലത്തറ: മീറ്റര്‍ റീഡിംഗ് എടുക്കാന്‍ പോവുകയായിരുന്ന വൈദ്യുതി വകുപ്പിലെ മീറ്റര്‍ റീഡര്‍ ജീവനക്കാരന് തേനീച്ച കൂട്ടത്തിന്റെ കുത്തേറ്റു. ചെമ്മനാട് സ്വദേശിയും മാവുങ്കാല്‍ സെക്ഷനിലെ മീറ്റര്‍ റീഡറുമായ അനുരാജിനാ(35) ണ് തേനിച്ചകളുടെ കുത്തേറ്റത്.ശനിയാഴ്ച രാവിലെ മീറ്റര്‍ റീഡര്‍ പോകുകയായിരുന്ന അനുരാജിനെ
പാറപ്പള്ളി കുമ്പള യിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ വെച്ചാണ് തേനീച്ച കൂട്ടം കുത്തിയത്. മുപ്പതിലധികം കുത്തേറ്റ അനുരാജിനെ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.