കാഞ്ഞങ്ങാട് സേവാഭാരതി സായാഹ്നനടത്തം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : ‘ലഹരിമുക്ത കേരളം, ആരോഗ്യയുക്ത കേരളം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഈ മാസം 11 ന് കാഞ്ഞങ്ങാട് സേവാഭാരതി സംഘടിപ്പിക്കുന്ന യുവശക്തി സംഗമം പരിപാടിയുടെ പ്രചരണാര്‍ത്ഥം കാഞ്ഞങ്ങാട് നഗരത്തില്‍ സായാഹ്നനടത്തം സംഘടിപ്പിച്ചു. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളില്‍ നിന്നും ആരംഭിച്ച സായാഹ്നനടത്തം പുതിയകോട്ട മാന്തോപ്പ് മൈതാനത്ത് സമാപിച്ചു.
സേവാഭാരതി കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ടി വി അശോകന്‍, കാഞ്ഞങ്ങാട് സേവാഭാരതി അദ്ധ്യക്ഷന്‍ കെ.വി. ലക്ഷ്മണന്‍, ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണന്‍, ട്രഷറര്‍ എച്ച്.ആര്‍. അമിത് കുമാര്‍ എന്നിവര്‍നേതൃത്വംനല്‍കി.

Spread the love
error: Content is protected !!