പാലക്കുന്ന് കഴകം ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു

പാലക്കുന്ന് : കഴകം ഭഗവതി ക്ഷേത്രത്തില്‍ കലംകനിപ്പ് മഹാനിവേദ്യം സമാപിച്ചു. കലത്തിലെ
വിഭവങ്ങള്‍ ചേര്‍ത്ത് പാകംചെയ്‌തെടുത്ത ചോറും കുരുത്തോലയില്‍ ചുട്ടെടുത്ത അടയും ചുറ്റമ്പലത്ത് നിരത്തി വെച്ച കലങ്ങളില്‍ നിറയ്ക്കുന്ന ജോലി ശനിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. രാവിലെ കലശം ആടിയശേഷം ദേവിക്ക് നിവേദിച്ച ചോറും അടയുമായി മണ്‍കലങ്ങള്‍ തിരിച്ചു നല്‍കി. സമാപനത്തിന്റെ ഭാഗമായി ഉച്ചയ്ക്ക് ഭണ്ഡാരവീട്ടില്‍ അന്നദാനത്തോടൊപ്പം നിവേദ്യച്ചോറുംവിളമ്പി.

Spread the love
error: Content is protected !!