ലോക കാന്‍സര്‍ ദിനാചരണം : ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: ലോക കാന്‍സര്‍ ദിനാചരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം) കോണ്‍ഫെറന്‍സ് ഹാളില്‍ വെച്ച് കാഞ്ഞങ്ങാട് നഗരസഭ ചെയര്‍ പേഴ്സണ്‍ കെ വി സുജാത നിര്‍വഹിച്ചു . കാഞ്ഞങ്ങാട് നഗര സഭാ കൗണ്‍സിലര്‍ കെ.വി. മായ കുമാരി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ജില്ലാശുപത്രി സൂപ്രണ്ട് ജീജ എം. പി ദിനാചരണ സന്ദേശം നല്‍കി. ഗവ മെഡിക്കല്‍ കോളേജ് തിരുവന്തപുരം ഓങ്കോളജിസ്റ്റ് റെസിഡന്റ് ഡോ ആതിര കെ , സനാതന ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ സജിന ടി മോഹന്‍ , കാഞ്ഞങ്ങാട് ഗവ. നേഴ്‌സിങ് സ്‌കൂള്‍ ട്യൂട്ടര്‍ ഷരീഫ് കെ എം ,എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ജില്ലാ ഡെപ്യൂട്ടി എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍മാരായ പ്രശാന്ത് എന്‍ പി സ്വാഗതവും സയന എസ് നന്ദിയും പറഞ്ഞു .

പരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സംഘടിപ്പിച്ച സനാതന ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ലാഷ് മോബ് ശ്രദ്ധേയമായി . തുടര്‍ന്ന് കോളജ് , നേഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ സെമിനാറില്‍ കാഞ്ഞങ്ങാട് ജില്ലാശുപത്രി ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. രാജു മാത്യൂ സിറിയക്ക് ക്ലാസ്സെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം ) ദേശീയ ആരോഗ്യ ദൗത്യം , സനാതന ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് , കാഞ്ഞങ്ങാട് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്.

എല്ലാ വര്‍ഷവും ഫെബ്രുവരി 4 നാണ് ലോക ക്യാന്‍സര്‍ ദിനമായി ആചരിച്ചു വരുന്നത്. ക്യാന്‍സറിനെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്നതാണ് ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 2022-2024 വരെയുള്ള ലോക കാന്‍സര്‍ ദിന സന്ദേശം കാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം ‘ (Closing the care gap എന്നതാണ് കാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്ക്കുന്ന അപര്യാപ്തതകള്‍ പരിഹരിക്കുക. ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്.ഈ സന്ദേശത്തെ മുന്‍ നിര്‍ത്തി ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എ വി. രാംദാസ് അറിയിച്ചു

 

Spread the love
error: Content is protected !!