യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു: വെള്ളിക്കോത്ത് കുഞ്ഞിപുരയില്‍ വിശാഖ് എന്ന ജിത്തുവാണ് അറസ്റ്റിലായത്

കാഞ്ഞങ്ങാട് : നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. വെള്ളിക്കോത്ത് കുഞ്ഞിപുരയില്‍ വിശാഖ് എന്ന ജിത്തു (24) വിനെയാണ് ജയിലിലടച്ചത്. ജില്ലാ കലക്ടര്‍ ഇമ്പശേഖരന്റെ ഉത്തരവ് പ്രകാരം പ്രതിയെ കാഞ്ഞങ്ങാട് ഡിവൈഎസ്പി. എം പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം പി. ആസാദാണ് അറസ്റ്റ് ചെയ്തത്.

ഹോസ്ദുര്‍ഗ്, ചന്തേര, സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, പിടിച്ചു പറി, അടിപിടി, കഞ്ചാവ് ഉള്‍പ്പെടെ ആറോളം കേസുകളില്‍ പ്രതിയാണ്. പോലീസ് സ്‌ക്വാഡില്‍ എസ് ഐ. എം ടി പി സൈഫുദ്ധീന്‍, സീനിയര്‍ സിവില്‍ ഓഫീസര്‍മാരായ സജേഷ്, കുഞ്ഞബ്ദുള്ള, ജിതിന്‍ മോഹന്‍ എന്നിവരുമുണ്ടായിരുന്നു.

Spread the love
error: Content is protected !!