പാറപ്പള്ളി: ചരിത്രപ്രസിദ്ധമായ പാറപ്പള്ളി മഖാം ഉറൂസിന്റെ രണ്ടാം ദിവസത്തില്‍ മജ്‌ലീസ് ന്നൂറും മതപ്രഭാഷണവും നടന്നു. സയ്യിദ് മഹമൂദ് സ്വഫ് വാന്‍തങ്ങള്‍ ഏഴിമല മജ്‌ലീസ് ന്നൂറിന് നേത്രത്വം നല്‍കി.
മസ്ഊദ് സഖാഫി ഗൂഡല്ലൂര്‍ മുഖ്യ പ്രഭാഷണം നടത്തി. എ എം ,ബഷീര്‍ പറക്കളായി അദ്ധ്യക്ഷത വഹിച്ചു.
കുഞ്ഞബ്ദുല്ല അമ്പലത്തറ സ്വാഗതവും കെ ഉസ്മാന്‍പാറപ്പള്ളി നന്ദിയും പറഞ്ഞു. ഇന്ന് ശനിയാഴ്ച രാത്രി ഏഴ് മണിക്ക് ഡോ: കോയ കാപ്പാട് ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇശല്‍നിലാവ് നടക്കും. തുടര്‍ന്ന് രാത്രി 9 മണിക്ക് ഇ പി അബൂബക്കര്‍ അല്‍ ഖാസിമി പത്തനാപുരം മുഖ്യ പ്രഭാഷണം നടത്തും.