വാഴക്കോട് ഗവ. എല്‍.പി സ്‌കൂളിലേക്ക് ബാങ്ക് ഓഫ് ബറോഡ കോട്ടപ്പാറ ശാഖ ശബ്ദോപകരണങ്ങള്‍ കൈമാറി

കോട്ടപ്പാറ: ഗവ. എല്‍.പി സ്‌കൂള്‍ വാഴക്കോട് ബാങ്ക് ഓഫ് ബറോഡ കോട്ടപ്പാറ ശാഖ വിദ്യാലയത്തിന് ശബ്ദോപകരണങ്ങള്‍ കൈമാറി . വിദ്യാലയത്തില്‍ ആരംഭിക്കുന്ന ശിശുവാണി കുട്ടികളുടെ റേഡിയോ പ്രോഗ്രാമിന് ആവശ്യമായ മൈക്രോ ഫോണ്‍ ആംപ്ലിഫയര്‍ സ്പീക്കര്‍ എന്നിവയാണ് തങ്ങളുടെ സി എസ് ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി ബാങ്ക് നല്‍കിയത്. ബാങ്ക് സീനിയര്‍ ബ്രാഞ്ച് മാനേജര്‍ നൈനീസ് പി ഉപകരണങ്ങള്‍ കൈമാറി. വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ പങ്കെടുത്തു. ഹെഡ്മാസ്റ്റര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി . പി ടി എ പ്രസിഡന്റ് കെ വി ബിജു, പി.ടി എ കമ്മറ്റി അംഗങ്ങള്‍, ബാങ്ക് പ്രതിനിധികള്‍ തുടങ്ങിയവര്‍പങ്കെടുത്തു.

Spread the love
error: Content is protected !!