സെവന്‍സ് ഫുട്‌ബോള്‍: ബല്ലാ കടപ്പുറം ജേതാക്കള്‍

കാഞ്ഞങ്ങാട് : ഇക്ബാല്‍ നഗര്‍ അജ്മാസ് ക്ലബ്ബും കൊളവയല്‍ ലഹരി മുക്ത ജാഗ്രതാ സമിതിയും ഹോസ്ദുര്‍ഗ് ജനമൈത്രി പോലീസും സംയുക്തമായി അജാനൂര്‍ ഇക്ബാല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഫുട്‌ബോള്‍ മത്സരത്തില്‍ ബി ടി ബല്ലാ കടപ്പുറം ജേതാക്കളായി. ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിന് ഗ്രീന്‍സ്റ്റാര്‍ അതിഞ്ഞാലിനെ പരാജയപ്പെടുത്തി. ഡി വൈ എസ് പി എം പി വിനോദ് മത്സരം ഉദ്ഘാടനം ചെയ്തു. അജ്മാസ് ക്ലബ്ബ് ചെയര്‍മാന്‍ എം ഹമീദ് ഹാജി അധ്യക്ഷം വഹിച്ചു. ഇന്‍സ്പെക്ടര്‍ എം പി ആസാദ്, ഡോ എം ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായി. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ സി എച്ച് ഹംസ, ജാഗ്രതാ സമിതി ചെയര്‍മാന്‍ എം വി നാരായണന്‍, കണ്‍വീനര്‍ ഷംസുദീന്‍ കൊളവയല്‍,ജുനൈഫ് ഇക്ബാല്‍ നഗര്‍, ആസിഫ് സി പി, ജസീം ഇക്ബാല്‍ നഗര്‍, ഷറഫുദീന്‍ കൊളവയല്‍, കരീം കപ്പണക്കാല്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ മാരായ കെ രഞ്ജിത്ത് കുമാര്‍, ടി വി പ്രമോദ് എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!