കാഞ്ഞങ്ങാട്:വിവിധങ്ങളായ അസുഖങ്ങളാല്‍പ്രയാസപ്പെട്ട്കഴിയുന്ന പാലിയേറ്റീവ്അംഗങ്ങള്‍ക്ക്മികച്ച പരിപാലനവുംആശ്വാസവും പകരുന്നതിനുള്ളപാലിറ്റീവ് വളണ്ടിയര്‍മാരെ കണ്ടെത്തുന്നതിനായിപരിശീലന ക്ലാസ് നടത്തികാഞ്ഞങ്ങാട് നഗരസഭ. 43 വാര്‍ഡുകളിലുംനടത്തുന്ന പരിശീലന ക്ലാസ് അതിയാമ്പൂര്‍വായനശാലയില്‍ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. ലതഅധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി,വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ പ്രഭാവതി എന്നിവര്‍ സംസാരിച്ചു.ജില്ലാ ആശുപത്രി നേഴ്‌സ് കെ.വി.ബിന്ദു,പാലിയേറ്റീവ് നേഴ്‌സ് ദീപ്തി സുനില്‍കുമാര്‍ എന്നിവര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്തു.തുടര്‍ന്നുള്ള ദിവസങ്ങളില്‍43 വാര്‍ഡുകളിലും പരിശീലനം നല്‍കി മികച്ചവളണ്ടിയര്‍മാരെകണ്ടെത്തിപാലിയേറ്റീവ് പ്രവര്‍ത്തനം വ്യാപിപ്പിക്കുക എന്നുള്ളതാണ് പരിശീലനത്തിന്റെ ഉദ്ദേശം.