സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം പട്ടേനയിലെ കെ. രാമകൃഷ്ണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി

അമ്പലത്തറ: 29 വര്‍ഷത്തെ സേവനത്തിന് ശേഷം സര്‍വീസില്‍ നിന്നും വിരമിക്കുന്ന സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് സബ് ഇന്‍സ്‌പെക്ടര്‍ നീലേശ്വരം പട്ടേനയിലെ കെ. രാമകൃഷ്ണന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. കാസര്‍കോട് നടന്ന ചടങ്ങില്‍ സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് കോഴിക്കോട് റെയിഞ്ച് എസ് പി .സാബു ഉപഹാരം നല്‍കി .
സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ് പി .സിബി തോമസ് ,ജില്ലാ വിജിലന്‍സ് ഡിവൈഎസ് പി.വി.ഉണ്ണികൃഷ്ണന്‍ ,എസ് ഐമരായ ബാബു ,സതീശന്‍ എന്നിവര്‍ സംബന്ധിച്ചു. അമ്പലത്തറ സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ടി കെ മുകുന്ദന്‍ ഉപഹാരം നല്‍കി.എസ് ഐ മായ ലത്തീഷ് ,ബാബു തോമസ് ,കേരള പോലീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി രവീന്ദ്രന്‍ ,ട്രഷറര്‍ സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജില്ലയിലെ കാസര്‍കോട്, കാഞ്ഞങ്ങാട്, രാജപുരം, അമ്പലത്തറ, ബേഡ കം, കാസര്‍കോട് ട്രാഫിക് പോലീസ് സ്റ്റേഷന്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് സ്‌പെഷല്‍ ബ്രാഞ്ച് എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.

 

Spread the love
error: Content is protected !!