രാജപുരം: കര്‍ഷകനെ വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മാലക്കല്ല് തട്ടാം പറമ്പില്‍ ഹൗസില്‍ ഷോബി ജോയ് (45 )ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ അഞ്ചരയോടെ ഉറക്കമുണര്‍ന്ന് പ്രാഥമിക കൃത്യത്തിന് പോയതിനു ശേഷം കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നോക്കിയപ്പോഴാണ് 6.30 മണിയോടെ
തൂങ്ങിയ നിലയില്‍ കണ്ടത്. വീടിന് സമീപത്തുള്ള മരത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. ടി.ടി ജോയി – മേരി ദമ്പതികളുടെ മകനാണ്. ഭാര്യ: അഞ്ജു. മക്കള്‍: അബിന്‍, അലീന. സഹോദരങ്ങള്‍: നോബി ജോയ്, ജോബി ജോയ്, ജൂബി ജോയ്. രാജപുരം പോലീസ് ഇന്‍ക്വസ്റ്റ്നടത്തി.