മടിക്കൈ : മടിക്കൈ പഞ്ചായത്തിലെ ആറാംവാര്‍ഡില്‍പ്പെട്ട കോതോട്ട് മോളവിനടുക്കം പ്രദേശത്ത് നാടിന് ഭീഷണിയായി തുടരുന്ന പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിക്കെതിരെ ജനകീയ കൂട്ടായ്മ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. അപകടകരമായി അലക്ഷ്യമായി കൂടിയിരിക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും
കമ്പനിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നിരവധി തവണ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പെടെ ഉള്ളവരെ പ്രശ്‌നത്തിന്റെ ഗൗരവം ധരിപ്പിച്ചുവെങ്കിലും ഒരു നടപടിയും ഉണ്ടായിട്ടില്ല. ഗ്രാമസഭകളില്‍ ഉള്‍പ്പെടെ ഇവിടെയുള്ള ജനങ്ങളുടെ പ്രശ്‌നം അവതരിപ്പിച്ചു വെങ്കിലും തിരിഞ്ഞ് നോക്കാത്ത പഞ്ചായത്തിന്റെ നടപടിയെ യോഗം പ്രതിഷേധം രേഖപെടുത്തി . കമ്പനി ഇവിടുന്ന് മാറ്റുന്നത് വരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ ഒരുങ്ങുകയാണ്നാട്ടുകാര്‍.