കൊക്കാല്‍ ഷണ്‍മുഖ മഠത്തില്‍ പ്രതിഷ്ഠാദിനവും ആണ്ടിയൂട്ട് പൂജയും

ഉദുമ : കൊക്കാല്‍ ഷണ്‍മുഖ മഠത്തില്‍ പ്രതിഷ്ഠാദിനാഘോഷം ഒന്നിനും ആണ്ടിയൂട്ട് പൂജ 3,4 തീയതികളിലും നടക്കും.ഭശക്തി പ്രതിഷ്ഠാദിനാഘോഷത്തിന്റെ ഭാഗമായി 1ന് വൈകീട്ട് 6.30ന് ഷണ്‍മുഖമഠ മാതൃസമിതിയുടെ ഭജനയ്ക്ക് ആവശ്യമായ വദ്യോപകരണങ്ങളുടെ സമര്‍പ്പണം നടക്കും .7ന് ഷണ്‍മുഖ മഠം ഭജന സമിതയുടെ ഭജന. തുടര്‍ന്ന് മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
3ന് രാവിലെ 4 മണിക്ക് ഗണപതി ഹോമത്തോടെ ആണ്ടിയൂട്ട് പൂജയ്ക്ക് തുടക്കം കുറിക്കും. വിജേഷ് പൂജാരി കാര്‍മികത്വം വഹിക്കും. വൈകുന്നേരം 6.30ന് ദീപാരാധനയ്ക്ക് ശേഷം മുക്കുന്നോത്ത്കാവ് ഭജനസമിതിയുടെ ഭജന, രാത്രി 8ന് നാദം ഓര്‍ക്കാസ്ട്രയുടെ ഭക്തിഗാനസുധ.തുടര്‍ന്ന് പൂജാരംഭം. 4 ന് രാവിലെ 8ന് മലര്‍ പുജ.12.30 ന് അന്നപൂജയും തുടര്‍ന്ന് അന്നദാനവുമുണ്ടാകും.

 

Spread the love
error: Content is protected !!