കര്‍ഷകത്തൊഴിലാളി, കര്‍ഷക സംഘം സംഘടനകള്‍ താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി: ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് നടത്തിയ മാര്‍ച്ച് കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: റീസര്‍വ്വേ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കര്‍ഷക തൊഴിലാളി, കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ കമ്മിറ്റികള്‍ സംയുക്തമായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് ഓഫീസ് മാര്‍ച്ച് നടത്തി. കാഞ്ഞങ്ങാട് ബസ്റ്റാന്‍ഡ് പരിസരത്തു നിന്നും ആരംഭിച്ച മാര്‍ച്ച് ഹോസ്ദുര്‍ഗ്ഗ് മിനി സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു. കര്‍ഷകസംഘം ജില്ലാ സെക്രട്ടറി പി. ജനാര്‍ദ്ദനന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. പാവപ്പെട്ട ജനങ്ങളുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്ന റീസര്‍വ്വേ അപാകതകള്‍ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത സമരമുറകള്‍ സ്വീകരിക്കാന്‍ തൊഴിലാളി സംഘടനകള്‍ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു കര്‍ഷക തൊഴിലാളി യൂണിയന്‍ കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി വി. സുകുമാരന്‍ അധ്യക്ഷത വഹിച്ചു. പള്ളിക്കൈ രാധാകൃഷ്ണന്‍, പി. ദാമോദരന്‍, പി. രാധാകൃഷ്ണന്‍, വി. തങ്കമണി, കെ. വി. സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. കര്‍ഷകസംഘം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി മൂലക്കണ്ടം പ്രഭാകരന്‍ സ്വാഗതം പറഞ്ഞു.

 

Spread the love
error: Content is protected !!