കാഞ്ഞങ്ങാട് :കുഷ്ഠ രോഗ വിരുദ്ധ ദിനത്തിന്റെ ജില്ലാതല ഉദ്ഘാടനം പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ ഫോര്‍ ഗേള്‍സില്‍ സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കലാഭവന്‍ രാജു അധ്യക്ഷത വഹിച്ചു. ഐ.ടി.ഡി.പി പ്രോഗ്രാം ഓഫീസര്‍ മല്ലിക. എം , പ്രിന്‍സിപ്പള്‍ അരുണ്‍കുമാര്‍ എസ് ആര്‍, ജി എം ആര്‍ എസ് പരവനടുക്കം ഹെഡ്മിസ്ട്രസ് ലളിത, സീനീയര്‍ സൂപ്രണ്ട് പ്രസന്ന, ജില്ലാ എജുക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍, ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡിസ്ട്രിക്റ്റ് ലെപ്രസി ഓഫീസര്‍ ഡോ. സന്തോഷ് കെ സ്വാഗതവും ചട്ടഞ്ചാല്‍ കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രവീന്ദ്രന്‍ പി നന്ദിയും പറഞ്ഞു.തുടര്‍ന്ന് ആര്‍ദ്രം ജില്ലാ നോഡല്‍ ഓഫീസറും ഡര്‍മറ്റോളജിസ്റ്റുമായ ഡോ. അനില്‍കുമാര്‍ പി വി യുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണ ക്ലാസും ചര്‍മ രോഗ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു. ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെയാണ് കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജന പക്ഷാചരണമായി ആചരിക്കുന്നത് .