ഗാന്ധി സ്മൃതി ജ്യോതി തെളിയിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍: ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട്: ഗാന്ധിയുടെ 76ആം രക്തസാക്ഷിത്വ വാര്‍ഷിക ദിനത്തില്‍ കാഞ്ഞങ്ങാട് സ്മൃതി മണ്ഡപത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതി ജ്യോതി തെളിയിച്ചു.
ജില്ലാ പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ്
ശിവപ്രസാദ് അറുവാത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അനൂപ് കല്ല്യോട്ട്, അഡ്വ. രേഖ രതീഷ്, ദീപു കല്ല്യോട്ട്, വിനോദ് കള്ളാര്‍, അക്ഷയ എസ് ബാലന്‍, രതീഷ് കാട്ടുമാടം, മാര്‍ട്ടിന്‍ എബ്രഹാം, ഗിരി കൃഷ്ണന്‍ കൂടല,കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മധുസൂദനന്‍ ബാലൂര്‍, പ്രവീണ്‍ തോയമ്മല്‍, വി വി നിഷാന്ത് , രാജേഷ് പള്ളിക്കര, രാജേഷ് പുല്ലൂര്‍, കെ പി മോഹനന്‍, യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലകൈ, സിജോ അമ്പാട്ട്, അജിത്ത് പൂടംകല്ല്, വിനീത് എച്ച് ആര്‍, അനൂപ് ഓര്‍ച്ച, നിധീഷ് കടയങ്ങാന്‍, നവനീത് ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Spread the love
error: Content is protected !!