നീലേശ്വരം: മെഡിക്കല്‍കൗണ്‍സില്‍,ഫാര്‍മസികൗണ്‍സില്‍, നേഴ്‌സിംഗ് കൗണ്‍സില്‍ എന്നിവ നിയമമാക്കിയപ്പോള്‍ ഈ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് തുടര്‍ന്നും ജോലി ചെയ്യാന്‍ അവസരം ഉറപ്പുവരുത്തിയിരുന്നു. 2011 ല്‍ കേരള സര്‍ക്കാര്‍ ഓര്‍ഡിനസായി കൊണ്ട് വന്ന പാരാമെഡിക്കല്‍ കൗണ്‍സില്‍ ബില്ലിലും നിലവില്‍ ജോലി ചെയ്തു കൊണ്ടിരിക്കുന്ന മെഡിക്കല്‍ ലാബ് ടെക്‌നിനേഷന്‍ മാര്‍ക്കുംരജിസ്‌ട്രേഷന്‍ നല്‍കി തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം ഉറപ്പ് വരുത്തണമെന്നും, സ്ഥാപനങ്ങളെ നിലനിര്‍ത്തണമെന്നും മെഡിക്കല്‍ ലാബോറട്ടറി ഓണേഴ് സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
നീലേശ്വരം ദേവരാഗം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം നഗരസഭ ചെയര്‍ പേഴ്‌സണ്‍ ടി.വി. ശാന്ത ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. രാജേന്ദ്രന്‍ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് എസ്.വിജയന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തി.ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ അബ്ദുള്‍ സലാം അംഗത്വ ക്യാമ്പയിനും ക്ഷേമ പദ്ധതിയും വിശകലനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.റെജിഷ് കുമാര്‍ കണ്ണൂര്‍ സംഘടന റിപ്പോര്‍ട്ട് വിശദീകരിച്ചു.ജില്ലാ സെക്രട്ടറി വി.എസ്.പാട്രിക്ക് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.മോഹനന്‍, ഇന്ദിര ശ്രീധരന്‍, എം. ടി.പി.അബ്ദുല്‍ മുനീര്‍, പി.വി. റീന, കെ.വി.ശ്രീനിവാസ്, പി.കെ. സുമേഷ്, എന്നിവര്‍ സംസാരിച്ചു. കെ.രമാദേവി സ്വാഗതവും, അബ്ദുള്‍ റഷീദ് നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികള്‍
: കെ. രാജേന്ദ്രന്‍ (പ്രസിഡന്റ് ),
അബ്ദുള്‍ റഷീദ്,
ഇന്ദിര ശ്രീധരന്‍
(വൈസ് പ്രസിഡന്റ് മാര്‍ ), വി.എസ്. പാട്രിക്ക്
(ജില്ലാ സെക്രട്ടറി) ,
സുനില്‍ ജോസ്,
രമാദേവി
(ജോയിന്റ് സെക്രട്ടറിമാര്‍ ),
മോഹനന്‍ (ട്രഷറര്‍).
എക്‌സികുട്ടീവ് അംഗങ്ങള്‍: പി കെ.
സുമേഷ്,
ജെസ്സി അനില്‍,
ശശികല,
അംബിക,
രമേഷ് ഭട്ട്,
ബിന്ദു സജി, കെ വി
ബിന്ദു, എം ടി പി
അബ്ദുള്‍ മുനീര്‍,
ഷിനിജെയ്‌സണ്‍.