കനിവ് കൊളവയല്‍ പ്രവാസി കൂട്ടായ്മ ജനറല്‍ബോഡിയോഗം നടന്നു: പാലക്കി അബ്ദുള്‍ റഹിമാന്‍( പ്രസിഡണ്ട് ) പി.പി.അബ്ദുള്‍ ബഷീര്‍ (ജനറല്‍ സെക്രട്ടറി),ഉസ്മാന്‍ ഖലീജ് (ട്രഷറര്‍)

അജാനൂര്‍:കനിവ് കൊളവയല്‍ പ്രവാസി കൂട്ടായ്മ വാര്‍ഷിക ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. കൊളവയല്‍ ദാറുല്‍ ഉലൂം മദ്രസ ഹാളില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് സുറൂര്‍ മൊയ്തു ഹാജിയുടെ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി കെ പി ഹനീഫ സ്വാഗതവും, വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ട്രഷറര്‍ കൊത്തിക്കാല്‍ മൊയ്തു ഹാജി സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു.

2024-25 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി പാലക്കി അബ്ദുള്‍ റഹിമാന്‍ (പ്രസിഡണ്ട്), പി പി അബ്ദുല്‍ ബഷീര്‍ (ജനറല്‍ സെക്രട്ടറി), ഉസ്മാന്‍ ഖലീജ് (ട്രഷറര്‍), കൊളവയല്‍ അബൂബക്കര്‍ (വര്‍ക്കിംഗ് പ്രസിഡണ്ട് ), കെ എം മുഹമ്മദ് കുഞ്ഞ് , ടിപ്‌ടോപ്പ് മൊയ്തു ഹാജി (വൈസ് പ്രസിഡണ്ട്മാര്‍) അബൂബക്കര്‍ പള്ളി വളപ്പില്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി), കെ അസീബ് (ഫിനാന്‍ഷ്യല്‍ സെക്രട്ടറി), സി.അബ്ദുല്‍ കരീം (ഓഫീസ് സെക്രട്ടറി) എന്നിവര്‍ ഭാരവാഹികളായും മറ്റു 25 അംഗ പ്രവര്‍ത്തകസമിതിയെയും തെരഞ്ഞെടുത്തു . രക്ഷാധികാരികളായി സുറുമൊയ്തു ഹാജി , കൊത്തിക്കാല്‍ മൊയ്തു ഹാജി, കെ പി ഹനീഫ, സി സുലൈമാന്‍, ബിഎം മുഹമ്മദ് കുഞ്ഞി എന്നിവരെയും തിരഞ്ഞെടുത്തു. കോഡിനേറ്റര്‍മാരായി കൊളവയല്‍ മുഹമ്മദ്, സുബൈര്‍ കമ്മട്ടിക്കാടത്ത്, സത്താര്‍ കൊളവയല്‍(അബുദാബി) നൂറുദ്ദീന്‍ സി (ദുബായ്) കരീം പി കെ, മുഹമ്മദ് കുഞ്ഞി കല്ലൂരാവി (ഷാര്‍ജ) അബൂബക്കര്‍ കെ, പി.എച്ച് ശരീഫ് (ഖത്തര്‍) സി.കമറുദ്ദീന്‍, മുഹമ്മദ് കുഞ്ഞ് ആവിക്കാല്‍ (കുവൈറ്റ്) ഉമ്മര്‍ (ബഹ്‌റൈന്‍) വാട്‌സ്ആപ്പ് അഡ്മിന്മാര്‍ സി കെ മുസ്തഫ, ഷബീര്‍ കെ എന്നിവരെയും നിയമിച്ചു. ജ.സെക്രട്ടറി പി.പി. അബ്ദുല്‍ ബഷീര്‍ നന്ദി പ്രകടനം നടത്തി.റിട്ടേണിംഗ് ഓഫീസര്‍ കെ ഹംസ തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിച്ചു.

പടം:കനിവ് കൊളവയല്‍ പ്രവാസി കൂട്ടായമയുടെ പുതിയ ഭാരവാഹികള്‍:
പാലക്കി അബ്ദുള്‍ റഹിമാന്‍
( പ്രസിഡണ്ട് )
പി.പി.അബ്ദുള്‍ ബഷീര്‍
( ജനറല്‍ സെക്രട്ടറി )
ഉസ്മാന്‍ ഖലീജ്
(ട്രഷറര്‍)

Spread the love
error: Content is protected !!