കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നഗരത്തില്‍ വാഹനങ്ങളുടെ തിരക്കേറി വരുന്ന സാഹചര്യത്തില്‍ കാല്‍ നടയാത്രകാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍ പ്രയാസ്സമായിരിക്കുകയാണ്. ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിളിച്ച് ചേര്‍ത്ത് പട്ടണത്തിന്റെ എല്ലാ ഭാഗങ്ങളിലും സിഗ്‌നല്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും, കാല്‍ നടയാത്രകാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ആധുനിക സംവിധാനത്തോടു കൂടിയ ഫ്‌ലെ ഓവര്‍ സ്ഥാപിക്കണമെന്നും നഗരസഭയിലെ വെള്ളായിപ്പാലം റോഡ് റീ ടാര്‍ ചെയ്ത് ഗതാഗതം സുഖപ്രദമാക്കണമെന്നും ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ സി ഐ ടി യു ഏരിയ കമ്മറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡണ്ട് എം. പൊക്ലന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു സ്വാഗതവും പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം യു.കെ. പവിത്രന്‍ , ഏരിയ കമ്മറ്റി അംഗങ്ങളായ പി.രാഘവന്‍ പള്ളത്തിങ്കാല്‍, എ.വി.ഉണ്ണിപാലത്തിങ്കാല്‍, കെ.വി സുനില്‍കുമാര്‍ എന്നിവര്‍സംസാരിച്ചു.