കാഞ്ഞങ്ങാട് : പ്രമുഖ സോഷ്യലിസ്റ്റും, ജനതാദള്‍ മുന്‍ ജില്ലാ പ്രസിഡന്റ് ഉദുമ കെ.ബാലകൃഷ്ണന്‍ അനുസ്മരണ യോഗം ആര്‍.ജെ.ഡി.ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സൗത്ത് കെ.ചന്ദ്രശേഖരന്‍ സ്മാരക മന്ദിരത്തില്‍ നടത്തി. ആര്‍.ജെ.ഡി.സംസ്ഥാന സെക്രട്ടറി ടി.വി.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.വി.കൃഷ്ണന്‍ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ വി.വി.പുരുഷോത്തമന്‍ , ഇ.വി.ഗണേശന്‍ അഡ്വ: പി.രമാദേവി. പി.പി.രാജന്‍, വി.വി.വിജയന്‍, പ്രജീഷ് പാലക്കാല്‍, വിജയന്‍ മണക്കാട്ട്, എം.കുമാരന്‍, എ.മുകുന്ദന്‍, പനങ്കാവ് രാമകൃഷ്ണന്‍ കെ.വി.രഘൂത്തമന്‍ ജില്ലാ സെക്രട്ടറി പനങ്കാവ് കൃഷ്ണന്‍ സ്വാഗതം പറഞ്ഞു.യു.ജയപ്രകാശ് നന്ദിയുംപറഞ്ഞു.